തിരുവനന്തപുരം: പോർട്ടബിലിറ്റി സംവിധാനം നടപ്പിൽവരുത്തുേമ്പാൾ റേഷൻ വ്യാപാരികളുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്തണമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീേലഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) അറിയിച്ചു. ഏത് റേഷൻ കടയിൽനിന്ന് റേഷൻ വാങ്ങാമെന്ന ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് വ്യാപാരികളുടെ തൊഴിൽ സംരക്ഷിക്കാനും വേതന പാക്കേജ് നടപ്പാക്കി മിനിമം വേതനം ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. കൂടാതെ ഇ-പോസ് മെഷീൻ പ്രവർത്തനരഹിതമാകുന്നത് പരിഹരിക്കണം. ആവശ്യമായ സ്റ്റോക്ക് യഥാർഥ അളവിൽ കടകളിെലത്തിക്കാനുള്ള നടപടി ഉണ്ടാകണം. ഇതൊന്നും പരിഹരിക്കാതെ പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കുന്ന സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും ഇതുസംബന്ധിച്ച് ജില്ല താലൂക്ക്തല റേഷൻ വ്യാപാരികളുമായി ഇക്കാര്യം ചർച്ചചെയ്യാൻ അധികൃതർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻറ് േജാണി നെല്ലൂരും സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.