തിരുവനന്തപുരം: ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിൻമാർക്കെതിരെ എക്‌സൈസ് വകുപ്പ് കേെസടുത്തു. അഡ്മിന്‍ ടി.എല്‍. അജിത്കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുെന്നന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ്. ഇവരെ കൂടാതെ മറ്റ് 36 പേരും ഇൗ ഗ്രൂപ്പിെൻറ അഡ്മിൻമാരായുണ്ട്. അവരെയും കേസിൽ പ്രതി ചേർക്കുന്നത് നിയമവശം പരിശോധിച്ചശേഷം എക്സൈസ് വകുപ്പ് തീരുമാനിക്കും. 18 ലക്ഷം അംഗങ്ങളാണ് ജി.എന്‍.പി.സിയിലുള്ളത്. ജി.എന്‍.പി.സിയിലൂടെ മദ്യപാനത്തിനെക്കുറിച്ചുള്ള പ്രചാരണം ശക്തമാണെന്ന ആക്ഷേപമുണ്ടാകുകയും മദ്യപിക്കുന്നവർക്ക് പ്രോത്സാഹനം നല്‍കുന്നതായി എക്‌സൈസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷിക്കാന്‍ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. പിന്നാലെ, മദ്യപാനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന് അഡ്മിെൻറ കുറിപ്പും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. ഏതൊക്കെയാണ് പുതിയ ബ്രാന്‍ഡുകള്‍, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിച്ചത്. സംസ്ഥാനത്ത് ലഹരിക്കെതിരെ എക്സൈസിെൻറ നേതൃത്വത്തിൽ വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. അതിനാലാണ് കർശനനടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.