യു.ഡി.എഫിൽ തന്നെയെന്ന്​ ആർ.എസ്​.പി

തിരുവനന്തപുരം: യു.ഡി.എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. ഞെക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് വിജയിക്കാത്തതിനാൽ നക്കിക്കൊല്ലാനാണ് ഇപ്പോൾ ഇടതുമുന്നണിയിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്ഷണിക്കുന്നത്. ഇടതുമുന്നണിയിലെ തിക്താനുഭവത്തെതുടർന്നാണ് മുന്നണി വിട്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഗീയ ഫാഷിസ്റ്റ് കക്ഷിയായ ബി.ജെ.പിയെ എതിർക്കാൻ മതേതര ജനാധിപത്യ കക്ഷികൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂവെന്നതിനാൽ സി.പി.എമ്മിനും ആർ.എസ്.പിയുടെ വഴിയിൽ ചിന്തിക്കേണ്ടിവരും. പശ്ചിമബംഗാളിൽ ഇപ്പോൾതന്നെ കോൺഗ്രസിനൊപ്പമാണ് സി.പി.എം. പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമാണ് ഇപ്പോഴത്തെ സി.പി.എം നീക്കമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യം കോൺഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്യും. ജനകീയ പ്രശ്നങ്ങൾ യു.ഡി.എഫ് ഏറ്റെടുക്കുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കോൺഗ്രസിലെ തമ്മിലടി മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്നു. ചെങ്ങന്നൂരിലെ കനത്ത പരാജയം വിലയിരുത്തിവേണം മുന്നോട്ടുപോകാൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല വോട്ടുകൾ എൻ.കെ. പ്രേമചന്ദ്രന് ലഭിക്കുന്നത് തടയാനുള്ള മൂന്നാംകിട തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ് സി.പി.എമ്മി​െൻറ ഇപ്പോഴത്തെ നടപടിയെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ഒരു ഘട്ടത്തിൽപോലും ദേശീയതലത്തിൽ ഇടതുമുന്നണി രൂപവത്കരിക്കാൻ താൽപര്യം കാട്ടാത്ത സി.പി.എമ്മിന് ഇടതുപക്ഷ െഎക്യത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.