തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിെൻറ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഹരി വിദ്യാധരൻ എന്ന പുതിയ ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷണം പുരഗമിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുകയാണെന്ന് പരാതിക്കാരെൻറ അഭിഭാഷകൻ അറിയിച്ചു. 2006 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് അനുമതി നൽകിയത്. പ്ലാൻറ് നിർമാണത്തിന് ഉപകരണം ഇറക്കുമതി ചെയ്യുന്നതിന് മലിനീകരണ നിയന്ത്രണ വകുപ്പിെൻറ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ അന്നത്തെ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് പരാതി. 2006ലാണ് അന്വേഷണം ആരംഭിച്ചത്. കേസ് സെപ്റ്റംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.