(ചിത്രം) കൊട്ടാരക്കര: ഇറച്ചി വ്യാപാരത്തിനായി കാലികളെ കയറ്റിവന്ന ലോറി തടഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതി പുത്തൂർ തെക്കുംപുറത്ത് തേമ്പ്ര സതീഷ് നിലയത്തിൽ സൈനികൻ കൂടിയായ വിഷ്ണുവിെൻറ വീട് ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട സിനിമ പറമ്പ് പറമ്പിൽ പുത്തൻ വീട്ടിൽ അബ്ദുൽ ജബ്ബാറിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ തൃപ്പൂണിത്തുറയിൽനിന്നാണ് പിടികൂടിയത്. ഇവിടെ ലോഡ്ജിൽ മുറിയെടുത്ത് കഴിയുകയായിരുന്നു. ജൂലൈ രണ്ടിന് ഉച്ചക്ക് 12 ഓടെയാണ് മുഖം മൂടി അണിഞ്ഞ് നമ്പർ മറച്ച വെള്ള മാരുതി ഈക്കോ വാനിലെത്തിയ സംഘം വിഷ്ണുവിെൻറ വീട് ആക്രമിച്ചത്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ആക്രമണത്തിനുശേഷം പ്രതികൾ കുന്നത്തൂർ ഭാഗത്തേക്ക് പോയെന്ന വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സി.ഐമാരും എസ്.ഐമാരുമടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ ജില്ല പൊലീസ് മേധാവി നിയമിച്ചിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ് ജോർജിെൻറ നേതൃത്വത്തിൽ സി.ഐമാരായ ബി. ഗോപകുമാർ, റ്റി. ബിനുകുമാർ, പുത്തൂർ എസ്.ഐ രതീഷ് കുമാർ, എസ്.ഐ ബിനോജ്, ഗ്രേഡ് എസ്.ഐ ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.