തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 2018 ജൂലൈ 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ജൂലൈ 10ന് ആരംഭിക്കും. www.idsffk.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യാം. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാർഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളുടെ ഐ.ഡി കാര്‍ഡ് കാണിച്ച് തിയറ്ററില്‍ പ്രവേശിക്കാം. ജൂലൈ 17 മുതല്‍ ഡെലിഗേറ്റ് കാര്‍ഡുകള്‍ ലഭിക്കും. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിൽ 64 ചിത്രങ്ങളാണുള്ളത്. ലോങ് ഡോക്യുമെൻററി, ഷോര്‍ട്ട് ഡോക്യുമെൻററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. 13 മ്യൂസിക് വിഡിയോകളും ഒമ്പത് അനിമേഷന്‍ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 0471-4100300, 2310323
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.