ഒാൺലൈൻ തട്ടിപ്പ്​ സംഘത്തിലെ പ്രധാനി അറസ്​റ്റിൽ

തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് കസ്റ്റമേഴ്സി​െൻറ വിവരങ്ങൾ ചോർത്തി ബാങ്ക് ഒാഫിസേഴ്സ് എന്ന വ്യാജേന ഫോൺ വിളിച്ച് ഒ.ടി.പി കരസ്ഥമാക്കി ഒാൺലൈൻ മുഖേന പണം തട്ടുന്ന ഡൽഹി സംഘത്തിലെ പ്രധാനി സുരേഷിനെ സൈബർ ക്രൈം പൊലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം സ്വദേശിയും ഡൽഹി ആർ.കെ പുരം സെക്ടർ -ആറ് നെഹ്റു ഏകദാ കോളനിയിൽ താമസിക്കുന്നയാളുമായ സുരേഷിനെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ രജിസ്റ്റേഡ് േഫാൺ നമ്പറിൽ വിളിച്ച് റിവാർഡ് പോയൻറ് ലഭിച്ചിട്ടുണ്ടെന്നും അത് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകണമെങ്കിൽ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ പറഞ്ഞുതരണമെന്നും ആവശ്യപ്പെടും. ഒ.ടി.പി നമ്പർ കരസ്ഥമാക്കി പണം വിവിധ ഇ-വാലറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യും. തുടർന്ന് െഎ.എം.പി.എസ് മുഖേന വ്യാജമായി കരസ്ഥമാക്കിയ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് വിവിധ ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ച് പണം തട്ടുകയാണ് സംഘത്തി​െൻറ രീതി. രണ്ടുമാസം മുമ്പാണ് കേസിനാധാരമായ പരാതി കവടിയാർ സ്വദേശിയിൽ നിന്ന് ലഭിക്കുന്നത്. പരാതിക്കാരിയുടെ ഫോണിൽ ക്രെഡിറ്റ് കാർഡി​െൻറ ചെെന്നെ ഒാഫിസിൽ നിെന്നന്ന വ്യാജേന വിളിച്ച് 25,000 രൂപയുടെ റിവാർഡ് പോയൻറ് ലഭിച്ചിട്ടുണ്ടെന്നും 25,000 രൂപ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകണമെങ്കിൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. ഒ.ടി.പി പറഞ്ഞ് കൊടുത്തതും പണം നഷ്ടപ്പെട്ടു. രണ്ട് ലക്ഷത്തോളം പേർ താമസിക്കുന്ന കോളനിക്കുള്ളിൽ തട്ടിപ്പിനായി പ്രതി ഒരു ഒാഫിസ് വാടകക്കെടുത്തിരുന്നു. ബാങ്ക് കസ്റ്റമറി​െൻറ വിവരങ്ങൾ നാല് രൂപക്കാണ് തട്ടിപ്പ് സംഘം വാങ്ങിയിരുന്നത്. തട്ടിപ്പുനടത്തുന്നതിന് വ്യാജ അക്കൗണ്ടുകൾ പ്രതികൾ വാങ്ങിയിരുന്നത് 45,000 മുതൽ 50,000 രൂപക്കുമാണ്. വ്യാജ സിം കാർഡുകൾക്ക് 450 മുതൽ 1000 രൂപ വരെയാണ് പ്രതികൾ നൽകിയിരുന്നത്. നോയിഡയിലും മുന്നിരിക്ക, മാൽവ്യ നഗർ എന്നിവിടങ്ങളിലെ േകാൾ സ​െൻററുകളിലും പ്രതികൾക്ക് പരിശീലനം ലഭിച്ചിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിവൈ.എസ്.പി (എസ്.എച്ച്.ഒ) എം. ഇക്ബാലി​െൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൻ. ബിജു, സബ് ഇൻസ്പെക്ടർ ജി.എസ്. രതീഷ്, സിവിൽ പൊലീസ് ഒാഫിസർമാരായ വി.എസ്. വിനു, അനീഷ് എന്നിവരാണ് പ്രതിയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.