അപൂർവരോഗം ബാധിച്ച വീട്ടമ്മ ചികിത്സക്ക് സഹായംതേടുന്നു

(ചിത്രം) ഇരവിപുരം: അപൂർവരോഗം ബാധിച്ച് അത്യാസന്ന നിലയിലായ വീട്ടമ്മ ചികിത്സക്ക് പണമില്ലാതെ വലയുന്നു. വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് ചിറ്റയത്തുവയൽ ന്യൂ നഗർ 135 ഷൈലാ മൻസിലിൽ ആസിഫി​െൻറ ഭാര്യ ഷൈല(39)ക്കാണ് വൈസ്റ്റീനിയ ഗ്രാവിസ് എന്ന അപൂർവ രോഗം ബാധിച്ചത്. മൂന്നു മാസത്തിലധികമായി തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വ​െൻറിലേറ്ററിൽ ചികിത്സയിലാണ്. ഏക മകൾക്ക് നാലുമാസം പ്രായമുള്ളപ്പോഴാണ് ഷൈലക്ക് അസുഖം ബാധിച്ചത്. ഇപ്പോൾ കുട്ടിക്ക് എട്ടു വയസ്സായി. സ്വന്തമായുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കിയാണ് ചികിത്സ നടത്തിയിരുന്നത്. ഷൈലക്ക് അസുഖം ബാധിച്ചതോടെ കൂലിപ്പണിക്കാരനായ ഭർത്താവിന് ജോലിക്കുപോകാൻ പോലും പറ്റാത്ത സ്ഥിതിയായി. നാട്ടുകാരും ബന്ധുക്കളും സഹായിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇപ്പോൾ ഭക്ഷണത്തിനു പോലും വക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. മരുന്നുകൾക്കായി ദിവസവും നല്ലൊരു തുക വേണ്ടിവരുന്നു. സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. സഹായത്തിനായി ഭർത്താവ് ആസിഫി​െൻറ പേരിൽ ഫെഡറൽ ബാങ്ക് പോളയത്തോട് ശാഖയിൽ 14590 1002 1536 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: FDRL0001459. മൊബൈൽ: 9567295923.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.