തിരുവനന്തപുരം: മതതീവ്രവാദശക്തികളോട് സി.പി.എം സ്വീകരിക്കുന്ന മൃദുസമീപനത്തിെൻറ ഇരയാണ് മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ. സി.പി.എമ്മിെൻറ എസ്.ഡി.പി.ഐ വിരോധം പ്രസ്താവനയിൽ മാത്രമായി ഒതുങ്ങുകയാണ്. അധികാരം കിട്ടാൻ ഏത് ചെകുത്താനേയും സി.പി.എം കൂട്ടുപിടിക്കുമെന്നുള്ളതിെൻറ തെളിവാണ് തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള ഭരണം. അഭിമന്യുവിെൻറ ജീവന് അൽപമെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ ഈ സഖ്യം അവസാനിപ്പിക്കാൻ സി.പി.എം തയാറാകണം. ഐ.എസ്.ഐ.എസിെൻറ ഇന്ത്യൻ പതിപ്പാണ് പോപുലർ ഫ്രണ്ടെന്ന് നേരത്തേ തന്നെ ബി.ജെ.പി ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ, അന്ധമായ ബി.ജെ.പി വിരോധം മൂലം അവരെ പാലൂട്ടി വളർത്താനാണ് സി.പി.എമ്മും കോൺഗ്രസും തയാറായത്. അതിെൻറ ഫലമായാണ് ഇരു മുന്നണികളിലും പോപുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.