അഭിമന്യുവി​െൻറ കുടുംബത്തെ എസ്​.എഫ്​.​െഎ സംരക്ഷിക്കും

തിരുവനന്തപുരം: മഹാരാജ‌ാസ‌് കോളജിൽ കാമ്പസ‌് ഫ്രണ്ട‌്‌ - എസ്.ഡി.പി.ഐ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവി​െൻറ കുടുംബത്തെ എസ‌്.എഫ‌്.ഐ സംരക്ഷിക്കുമെന്ന‌് ദേശീയ പ്രസിഡൻറ് വി.പി. സാനു. സഹോദരിയുടെ വിവാഹം, കുടുംബത്തി​െൻറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങി കുടുംബത്തിനുവേണ്ട എല്ലാ സഹായവും ലഭ്യമാക്കും. ധനശേഖരണത്തിനായി 11 മുതൽ 13 വരെ കാമ്പസുകളിൽ ഹുണ്ടിക പിരിവ‌് നടത്തും. അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവരെ സമീപിച്ചാകും ധനശേഖരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഭിമന്യു ആഗ്രഹിച്ചപോലെ വട്ടവടപ്രദേശത്തെ കുട്ടികളെ വിദ്യാഭ്യാസപരമായി മുൻനിരയിൽ എത്തിക്കാനും പ്രവർത്തിക്കും. വെള്ളിയാഴ‌്ച മഹാരാജാസ‌് കോളജിൽ അഭിമന്യു അനുസ‌്മരണം സംഘടിപ്പിക്കും. കാമ്പസുകളിൽ തീവ്രവാദ-വർഗീയ ആക്രമണങ്ങളെ ചെറുക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കും. ജൂലൈ 12ന‌് രാജേന്ദ്ര മൈതാനിയിൽ സാംസ‌്കാരിക പ്രതിരോധ സംഗമം സംഘടിപ്പിക്കും. പ്രഫ. എം.കെ. സാനു ഉദ‌്ഘാടനം ചെയ്യും. 18ന‌് ജില്ല കേന്ദ്രങ്ങളിൽ 24 മണിക്കൂർ ധർണ നടത്തും. അഭിമന്യു അവസാനമായി മഹാരാജാസ‌് കോളജി​െൻറ ചുമരിൽ കുറിച്ച 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ‌് ധർണ. സംസ്ഥാന പ്രസിഡൻറ് വി.എ. വിനീഷ‌്, സെക്രട്ടറി സച്ചിൻദേവ‌് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.