തിരുവനന്തപുരം: ഉപനിഷത്തുകള്‍ ആത്മീയതയുടെ ഭണ്ഡാരങ്ങളാണെന്നും വൈവിധ്യങ്ങളുടെ ഇടയില്‍ അന്തിമമായ ഒരുമ പകരാൻ അവയ്ക്കാവുമെന്നും ഗവര്‍ണര്‍ പി. സദാശിവം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എട്ട് ഉപനിഷത്തുകളുടെ വ്യാഖ്യാനം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനി നാരായണപ്രസാദാണ് വ്യാഖ്യാനം നിർവഹിച്ചത്. രാജ്യങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും സ്പർധ വർധിക്കുന്ന കാലഘട്ടത്തില്‍ ഉപനിഷത്തുകള്‍ ഏറെ പ്രസക്തമാണെന്ന് ഗവർണർ പറഞ്ഞു. വിവരാധിഷ്ഠിതസമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്ന വേളയില്‍ ഉപനിഷത്തുകളുടെ സന്ദേശത്തിന് പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വം അസ്തമിച്ച കാലഘട്ടത്തിൽ സമന്വയമന്ത്രങ്ങളിലേക്ക് മടങ്ങാനുള്ള കാലത്തിെൻറ അവശിഷ്ട സൗഭാഗ്യമാണ് ഉപനിഷത്തുകൾ എന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിയ മുൻ രാജ്യസഭാംഗം എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ബഹുസ്വരതയുടെ പരിരക്ഷക്ക് ലോകം കൊതിക്കുന്ന കാലത്ത് ഇതിനെക്കാൾ വിലപ്പെട്ട ആശയസ്രോതസ്സ് വേറെയില്ല. എല്ലാ അകൽച്ചകളുടെയും അടിസ്ഥാന കാരണം ഉപരിപ്ലവതയാണ്. ആ ഉപരിപ്ലവത തോടിനുപുറത്തു വലിയ ബഹളങ്ങളുണ്ടാക്കുന്നു. കാലഘട്ടത്തിെൻറ പുതിയ സമസ്യകളും സങ്കീർണതകളും നേരിടാനുള്ള ശക്തി അറിവാണ്. അറിവില്ലാത്തതാണ് ഇൗ കാലഘട്ടത്തിെൻറ വലിയ പ്രശ്നം. ശ്രീനാരായണ ഗുരുവിെൻറ മന്ദഹാസം തന്നെയാണ് ലോകം തേടുന്ന ജ്ഞാനമന്ദഹാസമെന്നും സമദാനി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുനി നാരായണ പ്രസാദ്, പ്രസാര്‍ഭാരതി എം.ഡി പി.എസ്. രാധാകൃഷ്ണന്‍, റിസര്‍ച് ഓഫിസര്‍ ഡോ. ബി. സുഗീത, അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.