തിരുവനന്തപുരം: ഹിന്ദു വർഗീയവാദികളുടെ വാദങ്ങളും ചെയ്തികളും ദേശീയതയായി ദുർവ്യാഖ്യാനിക്കപ്പെടുകയാണെന്ന് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ പ്രഫ. രാം പുനിയാനി. 'ഇന്ത്യൻ ദേശീയത നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ 13ാമത് പിേൻറാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോർപറേറ്റുകളെ വളർത്തി സാധാരണക്കാരെയും കർഷകരെയും കടക്കെണിയിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ്. നാഴികക്ക് നാൽപതുവട്ടം ദേശീയതക്കുറിച്ച് പറയുന്ന ശക്തികൾ, സ്വാതന്ത്ര്യസമരകാലത്ത് എവിടെയായിരുെന്നന്ന് യുവതലമുറ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇന്ത്യന്‍ ദേശീയതക്ക് മതാത്മകമാകാന്‍ കഴിയില്ല. മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനെ വര്‍ഗീയമാക്കുന്നതാണ് രാജ്യത്തെ തളര്‍ത്തുന്നത്. പശുവിനെ അമ്മയായി കാണുന്നവർ തങ്ങളുടെ അച്ഛനാരാണെന്ന ചോദ്യത്തിന് കൂടി മറുപടി പറയണം. മതസൗഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന കേരളം രാജ്യത്തിനു മാതൃകയാണെന്നും പുനിയാനി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. വിനോദ് സ്വാഗതവും അജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.