തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡ്യൂട്ടി പാറ്റേണ്‍ ക്രമീകരണം, യൂനിയനുകളുടെ മാസവരി പിരിവ് എന്നിവ സംബന്ധിച്ച് യൂനിയന്‍ പ്രതിനിധികളും മാനേജ്മെൻറുമായുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്നാണ് മാനേജ്മെൻറ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനാല്‍ ചര്‍ച്ച വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 10ന് അംഗീകൃത യൂനിനുകളുമായും ഉച്ചക്കുശേഷം രജിസ്‌ട്രേഡ് യൂനിയനുകളുമായുമാണ് ചര്‍ച്ച. കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി സംഘടനകള്‍ സംയുക്തമായി മാനേജ്മെൻറിനെതിരെ സമരരംഗത്തേക്ക് നീങ്ങിയ സാഹചര്യത്തിലാണ് മാനേജ്മെൻറ് ചർച്ച നടത്താനൊരുങ്ങിയത്. ജൂലൈ 10ന് യൂനിറ്റുകളില്‍ അവകാശ സംരക്ഷണദിനം ആചരിക്കാനാണ് യൂനിയനുകളുടെ തീരുമാനം. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുക, ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കുക, അവശതയുള്ള ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തൊഴിലാളി സംഘടനകളുടെ മാസവരി പിരിവിലെ ക്രമക്കേടുകള്‍ക്കെതിരെ മാനേജ്മെൻറ് തിരിഞ്ഞതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജീവനക്കാരുടെ നേരിട്ടുള്ള അനുമതി പത്രമില്ലാതെ ശമ്പള അക്കൗണ്ടില്‍നിന്ന് യൂനിയനുകള്‍ക്ക് മാസവരി കൈമാറുന്നതിനെതിരെ എസ്.ബി.ഐ മാനേജ്മെൻറിന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കിയിരുന്നു. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതേതുടര്‍ന്ന് ജീവനക്കാര്‍ നേരിട്ടെത്തി സമ്മതപത്രം നല്‍കിയാല്‍ മാത്രമേ മാസവരി ഈടാക്കുന്നത് തുടരാന്‍ കഴിയുകയുള്ളൂ എന്ന് ബാങ്ക് അറിയിക്കുകയും ചെയ്തു. സംഘടനകൾ യോജിച്ച് പ്രക്ഷോഭത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് മാനേജ്മെൻറ് യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.