തിരുവനന്തപുരം: 2017ലെ . പ്രഫ. കെ.വി. തോമസ് എം.പി, രാജു എബ്രഹാം എം.എൽ.എ, ഡോ. കെ. യോഗിദാസ്, ഡോ. സജിമോൾ അഗസ്റ്റിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ അവരുടെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് െതരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടി.പി. ശ്രീനിവാസൻ ചെയർമാനും ടി.പി. ശാസ്തമംഗലം, അലക്സ് വള്ളിക്കുന്നം, ബാലു കിരിയത്ത്, എൻ. ചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. ആഗസ്റ്റ് രണ്ടാംവാരം എറണാകുളത്ത് പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.