തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ ചികിത്സാപിഴവിനെതുടർന്ന് വനിത ഡോക്ടർ മരിച്ച സംഭവത്തിൽ ചികിത്സാരേഖ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഉന്നതതല മെഡിക്കൽ സംഘത്തെ നിയമിച്ച് ചികിത്സാപിഴവ് അന്വേഷിക്കണമെന്ന കമീഷൻ ഉത്തരവിൽ സ്വീകരിച്ച നടപടി അറിയിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ആർ.സി.സി ഡയറക്ടർക്ക് നിർദേശം നൽകി. 2015 ജൂൺ മുതൽ ആർ.സി.സിയിൽ ചികിത്സയിലായിരുന്ന ഡോ. മേരി റെജിയുടെ ഭർത്താവ് ഡോ. റെജി കെ. ജേക്കബ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.