തിരുവനന്തപുരം: റോഡപകടങ്ങളുടെ അന്വേഷണചുമതല ട്രാഫിക് പൊലീസിൽനിന്ന് ലോക്കൽ പൊലീസിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. വാഹനാപകട അന്വേഷണം, കുറ്റപത്രം തയാറാക്കൽ, എം.എ.സി.ടി നടപടിക്രമം എന്നീ ചുമതലകളിൽനിന്നാണ് ട്രാഫിക് പൊലീസിനെ ഒഴിവാക്കിയത്. ഇത്തരം കേസുകൾ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യും. ട്രാഫിക് പൊലീസിെൻറ ചുമതല ഗതാഗതനിയന്ത്രണവും ട്രാഫിക് എൻഫോഴ്സ്മെൻറും മാത്രമാക്കി. ട്രാഫിക് യൂനിറ്റുകളും ട്രാഫിക് പൊലീസ് സ്റ്റേഷനുകളും ട്രാഫിക് എൻഫോഴ്സ്മെൻറ് യൂനിറ്റുകളാക്കി പുനർനാമകരണവും നടത്തി. അപകടക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല ട്രാഫിക് പൊലീസിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിലവിൽ ജില്ല ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമാണ് ട്രാഫിക് പൊലീസ് സ്റ്റേഷനുള്ളത്. ചില നഗരങ്ങളിൽ മേഖല തിരിച്ച് ഒന്നിലേറെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളുണ്ട്. ഇവിടെയുണ്ടാകുന്ന വാഹനാപകടങ്ങളിൽ ട്രാഫിക് പൊലീസായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ, ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ വാഹനാപകടക്കേസുകളിൽ ലോക്കൽ പൊലീസാണ് നടപടിയെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.