ബാർ ​േകാഴക്കേസിൽനിന്ന്​ പിന്മാറിയത്​ നിയമോപദേശത്തി​െൻറ അടിസ്​ഥാനത്തിൽ -മന്ത്രി സുനിൽകുമാർ

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ നിന്ന് പിന്മാറിയത് നിയമോപദേശത്തി​െൻറ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വിജിലൻസ് കോടതിയിയിലെ കേസിൽ മന്ത്രിസഭാംഗം എന്ന നിലയിൽ സർക്കാറി​െൻറ തന്നെ നിലപാടിനെതിരെ തടസ്സവാദം ഉന്നയിക്കാൻ സാേങ്കതികമായി സാധിക്കിെല്ലന്ന നിയമോപദേശത്തി​െൻറ അടിസ്ഥാനത്തിലാണ് പിന്മാറിയത്. തോമസ് ചാണ്ടിയുടെ കേസിൽ ഹൈകോടതി വിധിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാണിക്കെതിരായ കേസിൽനിന്ന് പിന്മാറാനല്ല, സി.പി.െഎ നേതാവ് പി.കെ. രാജു കേസിൽ തുടർന്നും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. രാജു കേസിൽ കക്ഷിചേർന്നതും പാർട്ടി തീരുമാനപ്രകാരമാണെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.