സ്വർണത്തൊഴിലാളികളെ പുനരധിവസിപ്പിക്കണം -കെ.വി.എസ്

പുനലൂർ: ആധുനിക യന്ത്രവത്കരണം അടക്കമുള്ള കാര്യങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ സ്വർണത്തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്ന് കേരള വിശ്വകർമ സഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഇതിനകം 150ഓളം സ്വർണ തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും മേൽപറഞ്ഞ കാരണത്താൽ ജീവനൊടുക്കി. ഇതിലെ അവസാനത്തെ ഉദാഹരണമാണ് ചങ്ങനാശേരിയിലെ സുനിലും ഭാര്യയും. ഇതിനുത്തരവാദികളായ പൊലീസുകാരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണം. ചാരായ നിരോധനം ഏർപ്പെടുത്തിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ സ്വർണതൊഴിലാളികളുടെ കാര്യത്തിൽ അധികൃതർ നിസ്സംഗത കാട്ടുന്നത് ഇവരോട് കാട്ടുന്ന വഞ്ചനയാെണന്നും സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.കെ. സോമശേഖരൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.