(ചിത്രം) കുണ്ടറ: ജനപങ്കാളിത്തത്തോടെ കുണ്ടറയിൽ നടപ്പാക്കുന്ന വ്യത്യസ്ഥ ശൈലിയിലുള്ള വികസനപ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മണ്ഡലത്തിൽ നടപ്പാക്കുന്ന ഇടംപദ്ധതിയുടെ ഭാഗമായ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൊതുജന പങ്കാളിത്തം, വിദ്യാർഥികളുടേതുൾപ്പെടെ സാങ്കേതിക സഹായം, സുമനസ്സുകളുടെ സഹായം എല്ലാം ഒത്തൊരുമിപ്പിക്കുന്ന സുസ്ഥിര വികസന മാതൃകയാണ് ലോകം പഠിക്കാനെത്തുന്നത്. സുരക്ഷിതമായി ഉറങ്ങാനുള്ള വീടും മണ്ഡലത്തെ ജലസമൃദ്ധമാക്കാനുള്ള ഹരിതപദ്ധതിയും വീടുകൾ മദ്യവിമുക്തമാക്കാനുള്ള പദ്ധതി ഉൾപ്പെടെ സമഗ്രജനവിഭാഗത്തിെൻറയും പിന്തുണയോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ.എസ്. കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസ്ലിയാർ വീടിെൻറ താക്കോൽദാനം നിർവഹിച്ചു. വാർഡംഗം കെ. സോമവല്ലി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. രാജീവ്, ജില്ല പഞ്ചായത്തംഗം രാജശേഖരൻ, ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. അയൂബ്, ഡിപ്പാർട്ട്മെൻറ് ഹെഡ് ഡോ. സുനിൽകുമാർ, പ്രഫ. മുഹമ്മദ് അസീം, പ്രഫ. അൽത്താഫ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം വി. ശോഭ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീദേവി, വാർഡംഗം ലീനാജോപ്പസ് എന്നിവർ സംസാരിച്ചു. പെരിനാട് പഞ്ചായത്തിലെ പാലക്കട ജയന്തി കോളനിയിലെ സോമൻ-ലീല ദമ്പതികൾക്കാണ് വീട് നൽകിയത്. ഓട്ടിസം ബാധിച്ച മുപ്പത്തിയാറുകാരനായ ബിജുവിനൊപ്പമുള്ള ഇവരുടെ ജീവിതം ദുരിത പൂർണമായിരുന്നു. ടി.കെ.എം എൻജിനീയറിങ് കോളജിലെ കുട്ടികൾ 62 ദിവസം കൊണ്ടാണ് നാല് ലക്ഷം രൂപ മുടക്കിൽ 404 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് നിർമിച്ചത്. ചടങ്ങിൽ വിദ്യാർഥികളെയും ട്രസ്റ്റ് ചെയർമാനെയും കെട്ടിടത്തിെൻറ നിർമാണം നടത്തിയ മേസ്തിതിയേയും മന്ത്രി അനുമോദിച്ചു. ഉച്ചഭാഷിണി ഒഴിവാക്കിയ ചടങ്ങ്: മന്ത്രിക്ക് റെഡ് സല്യൂട്ട് കുണ്ടറ: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഇടം പദ്ധതിയുടെ ഭാഗമായ താക്കോൽ ദാന ചടങ്ങിൽ മൈക്ക് പൂർണമായും ഒഴിവാക്കിയത് മാതൃകയായി. ചടങ്ങിലെ വ്യത്യസ്തതയെ കലക്ടറും കോളജ് അധികൃതരും മുക്തകണ്ഠം പ്രശംസിച്ചു. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ തലേദിവസം മുതൽ കോളാമ്പികൾ ഉൾപ്പെടെ െവച്ച് അതിശബ്ദത്തിൽ പരിസരത്തെയാകെ ബുദ്ധിമുട്ടിക്കുന്ന ഏർപ്പാട് ഇല്ലാതാക്കിയതിന് യോഗത്തിനെത്തിയവർ മന്ത്രിക്ക് റെഡ് സല്യൂട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.