അഞ്ചൽ: ചണ്ണപ്പേട്ട സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ കരുകോണിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ചാർളി കോലത്ത് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, ജില്ലപഞ്ചായത്തംഗം കെ.സി.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം സജീന ഷിബു എന്നിവർ സംസാരിച്ചു. സെക്രട്ടറി സാറാമ്മ ഫിലിപ് സ്വാഗതവും ബ്രാഞ്ച് മാനേജർ അനിതകുമാരി നന്ദിയും പറഞ്ഞു. പാറ ഖനനനീക്കം അവസാനിപ്പിക്കണം- പ്രദേശവാസികൾ വെളിയം: ജനവാസമേഖലയായ വെളിയം പടിഞ്ഞാറ്റിൻകര കന്മലയിൽ പാറഖനനം നടത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ. മാഫിയയുടെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് കർമസമിതി രൂപവത്കരിച്ചു. ഖനനം നടത്താനായി ശ്രമം തുടങ്ങിയ ഭൂമിക്ക് ചുറ്റുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വെൽക്കോസ്, വെൽടെക്സ് എന്നീ നെയ്ത്തുശാലകളും വെൽടെക്സ് വിട്ടുനൽകിയ കെട്ടിടത്തിൽ ഐ.ടി.ഐയും പ്രവർത്തിക്കുന്നു. ഇവിടെ രണ്ട് ബാച്ചുകളിലായി 120 കുട്ടികളും പിഠിക്കുന്നു. ഒരു അംഗൻവാടിയും ഇതിനോടുചേർന്ന് കുടിവെള്ളപദ്ധതിയുടെ ടാങ്കും ഉണ്ട്. പാറഖനനത്തിെൻറ മറവിൽ മണ്ണ് കടത്തുകയെന്നതാവും സംഘത്തിെൻറ നീക്കം. ഖനനനീക്കം തടയണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുമ്പ് പ്രദേശവാസികൾ ഒപ്പിട്ട ഭീമഹരജി വെളിയം വില്ലേജ്, പഞ്ചായത്ത് അധികൃതർക്ക് നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അധികൃതർ ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. നീക്കത്തിനെതിരെ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ കഴിഞ്ഞദിവസം ചേർന്നു. വില്ലേജ് ഓഫിസ് ഉപരോധം ഉൾപ്പെടെ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കെ. പവിഴവല്ലിയുടെ അധ്യക്ഷതയിൽ ബി. സനൽകുമാർ, കെ.എസ്. ഷിജുകുമാർ, എസ്. പവനൻ, എസ്.ബിനു, ചന്ദു, ഷൈജു എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. ജഗദമ്മ, ടി. ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. മധു, ഷൈലജ അനിൽകുമാർ, വെളിയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. പവിഴവല്ലി, വാർഡ് അംഗം ബി. അനീഷ (രക്ഷാ.), എസ്. പവനൻ (ചെയ.), ഷൈജു (വൈ. ചെയ.), എസ്.ബിനു (കൺ.), പ്രവീൺ (ജോ. കൺ.) എന്നിവരുൾപ്പെടുന്ന വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.