കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്​: പി. ലൈലാബീവി പുതിയ പ്രസിഡൻറ്​

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തി​െൻറ പുതിയ പ്രസിഡൻറായി സി.പി.എമ്മിലെ പി. ലൈലാബീവി വ്യാഴാഴ്ച സ്ഥാനമേറ്റു. ഇടതുമുന്നണി ധാരണപ്രകാരം ആദ്യ രണ്ടര വർഷം പ്രസിഡൻറായിരുന്ന സി.പി.ഐയിലെ എസ്. നളിനിയമ്മ രാജിെവച്ചിരുന്നു. എട്ടിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് ലൈലാബീവി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ഏരിയകമ്മിറ്റി അംഗവും കുളത്തൂപ്പുഴ ടൗണ്‍ വാര്‍ഡ് പ്രതിനിധിയുമാണ് ലൈലാബീവി. മഹിളാ അസോസിയേഷന്‍, ഗ്രാമപഞ്ചായത്തംഗം, ഏരിയാകമ്മിറ്റി അംഗം, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. തെരഞ്ഞെടുപ്പിന് ജലസേചനവകുപ്പ് അസിസ്റ്റൻറ് എൻജിനീയര്‍ നേതൃത്വം നൽകി. തുടര്‍ന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പഴ്‌സ് മോഷ്ടിച്ച തമിഴ്സ്ത്രീ പിടിയിൽ കൊട്ടാരക്കര: എഴുകോൺ സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്ന് പണമടങ്ങിയ പഴ്‌സ് കവർന്ന തമിഴ്നാട് സ്വദേശിനി പിടിയിൽ. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പുറമ്പോക്കിൽ താമസിക്കുന്ന മണിയമ്മയാണ്(60) പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ െവച്ചാണ് പഴ്‌സ് മോഷണം പോയത്. മോഷ്ടിച്ച പഴ്സും അതിലുണ്ടായിരുന്ന ആയിരം രൂപയും തിരിച്ചറിയൽ കാർഡും മണിയമ്മയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായ സ്ത്രീ സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊട്ടാരക്കര സി.ഐ ബി. ഗോപകുമാർ, എസ്.ഐ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താലൂക്ക് വികസനസമിതിയോഗം കൊട്ടാരക്കര: താലൂക്കിലെ ജൂലൈ മാസത്തെ വികസനസമിതിയോഗം ശനിയാഴ്ച രാവിലെ 10.30ന് കൊട്ടാരക്കര വ്യാപാരഭവനിൽ നടക്കും. എല്ലാ വികസന സമിതി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് തഹസിൽദാർ ബി. അനിൽകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.