പത്തനാപുരം: മഴ ശക്തമായതോടെ . ആദിവാസി കോളനികളിലും തോട്ടംമേഖലയിലും പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മഴക്കൊപ്പം അസുഖങ്ങൾ ബാധിച്ച് ശാരീരികബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകുന്നതോടെ പൊതുജനം എറെ ദുരിതത്തിലാണ്. ആരോഗ്യവകുപ്പിെൻറ ഭാഗത്തുനിന്ന് കാര്യമായ പ്രവർത്തനങ്ങളൊന്നും ഇതേവരെ നടന്നിട്ടില്ല. മാങ്കോട്, പാടം, പൂമരുതികുഴി, കടശ്ശേരി, പുന്നല തുടങ്ങിയ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലും ഉള്ളത്. മുള്ളുമല, വെള്ളംതെറ്റി, അച്ചന്‍കോവില്‍, കുരിയോട്ടുമല തുടങ്ങിയ ആദിവാസി കോളനിയില്‍ പനി പടര്‍ന്നുപിടിക്കുന്നുണ്ട്. ഫാമിങ് കോര്‍പറേഷനിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തുടർച്ചയായി പെയ്യുന്ന മഴ തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ആദിവാസി വിഭാഗത്തിനിടയിൽ പടരുന്ന രോഗങ്ങൾക്ക് കൃത്യമായി ചികിത്സപോലും ലഭിക്കുന്നില്ല. താലൂക്കിൽ കിടത്തിചികിത്സയുള്ളത് പത്തനാപുരം താലൂക്കാശുപത്രിയിലാണ്. ഇവിടെ മുഴുവൻ സമയം ഡോക്ടർമാരുടെ സേവനമില്ല. ആവശ്യാനുസരണം മരുന്നോ ജീവനക്കാരോ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഇല്ല. മലയോരപ്രദേശങ്ങളിൽനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് പുനലൂരോ, കൊട്ടാരക്കരയോ, പത്തനംതിട്ടയിലോ എത്തിയാൽ മാത്രമേ ചികിത്സ ലഭ്യമാകൂ. ഇതുകാരണം പലരും ആശുപത്രികളിൽ പോകാൻ മടിക്കുകയാണ്. നിത്യവൃത്തിക്കായി ആഴ്ച നീണ്ട പനിയുമായി കാടുകയറുന്ന ആദിവാസികളും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.