തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ നൈപുണ്യ വികസന -തൊഴിൽ പരിശീലന മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് (എൻ.സി.വി.ടി) പരിശീലന ഏജൻസിയായി കേരള മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷന് (കെ.എം.പി.എ) അംഗീകാരം ലഭിച്ചു. സർക്കാർ അംഗീകൃത ബേസിക് ട്രെയിനിങ് പ്രൊവൈഡർ (ബി.ടി.പി) എന്ന നിലയിൽ പ്രിൻറിങ് ഒാപറേറ്ററായി 15 മാസം നീളുന്ന അപ്രൻറിസ്ഷിപ് കോഴ്സിന് കെ.എം.പി.എ അപേക്ഷകൾ ക്ഷണിക്കുന്നു. 10ാം ക്ലാസ് പാസാണ് മിനിമം വിദ്യാഭ്യാസയോഗ്യത. 14നും 21നും ഇടയിൽ പ്രായമുള്ളവർ വെള്ളക്കടലാസിലെ അപേക്ഷയോടൊപ്പം പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റിെൻറ ഫോേട്ടാ കോപ്പി സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം: കേരള മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷൻ, കാസ ഗ്രാൻഡേ ബിൽഡിങ്, ദേശാഭിമാനി ജങ്ഷൻ, കലൂർ പി.ഒ, കൊച്ചി -682017. കൂടുതൽ വിവരങ്ങൾക്ക്: 9447618136 വിളിക്കുക. ജൂലൈ 20 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.