പൊതുമേഖല സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാർ സമീപനം രാജ്യത്തിന് മാതൃക -മന്ത്രി എ.സി. മൊയ്തീൻ

(ചിത്രം) ഇരവിപുരം: പൊതുമേഖല സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാറി​െൻറ സമീപനം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. കൊല്ലം പള്ളിമുക്ക് യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിൽ (മീറ്റർ കമ്പനി) എൽ.ഇ.ഡി തെരുവുവിളക്ക് നിർമാണ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രം മുഖംതിരിക്കുകയാണ്. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി കേന്ദ്ര സർക്കാർ വിൽപനക്ക് െവച്ചിരിക്കുകയാണ്. ഇത് പൊതുമേഖലയിൽ നിലനിർത്തണമെന്ന സംസ്ഥാന സർക്കാറി​െൻറയും എം.പിമാരുടെയും ആവശ്യം പരിഗണിക്കുന്നില്ല. ഇതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കും. എക്കാലവും പണം പമ്പ് ചെയ്യുന്ന ഏജൻസിയല്ല സർക്കാർ. കിട്ടുന്ന പണം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ടെക്സ്റ്റൈൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും. സംസ്ഥാനത്ത് പൊതുമേഖലയിൽ പുതിയ നിക്ഷേപങ്ങൾ വരുന്നതിനായി ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതികൾ വരുത്തി. സംസ്ഥാനത്ത് 14 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സർക്കാറിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച വാട്ടർ മീറ്റർ നിർമാണ യൂനിറ്റ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ആർ ആൻഡ് ഡി യൂനിറ്റ് മന്ത്രി കെ. രാജുവും ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മീറ്റർ കമ്പനി എം.ഡി എസ്.ആർ. വിനയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ എം.എച്ച്. ഷാരിയർ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എൻ. അനിരുദ്ധൻ, എ. ഷാനവാസ് ഖാൻ, ബാബു ദിവാകരൻ, പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.