തിരുവനന്തപുരം: മണ്‍സൂണ്‍കാല വിനോദസഞ്ചാര പ്രചാരണ പരിപാടികളുടെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിെൻറ പ്രഥമ പതിപ്പിന് ജൂലൈ 15ന് കനകക്കുന്ന് നിശാഗന്ധി ഒാഡിറ്റോറിയത്തില്‍ തുടക്കമാവും. വൈകുന്നേരം 6.15ന് ഗവര്‍ണര്‍ പി. സദാശവം സംഗീതോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി തയാറാക്കിയ ശീര്‍ഷകഗാനം ഗവര്‍ണര്‍ സഹൃദയര്‍ക്കായി സമര്‍പ്പിക്കും. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ രചിച്ച് മാത്യു ഇട്ടി സംഗീതം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് ഡോ. കെ.ജെ. യേശുദാസാണ്. ഉദ്ഘാടനദിവസം അമൃതവര്‍ഷിണി, സ്റ്റീവന്‍ സാമുവല്‍ എന്നിവരടങ്ങുന്ന ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ സൂപ്പര്‍ കിഡ്‌സ് എന്ന പേരില്‍ ശ്രദ്ധേയമായ ബാലപ്രതിഭാത്രയത്തിെൻറ പിയാനോ, ഫ്ലൂട്ട്, ഡ്രംസ് വാദനമായ ലിഡിയന്‍ നാദസ്വരം പരിപാടിയും പിന്നണി ഗായികയും സംഗീതജ്ഞയുമായ ബോംബെ ജയശ്രീ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതകച്ചേരിയും നടക്കും. സംഗീതജ്ഞ എം.എസ്. ലാവണ്യ അവതരിപ്പിക്കുന്ന സാക്‌സോഫോണ്‍ കച്ചേരിയാണ് രണ്ടാം ദിവസത്തെ പ്രധാന പരിപാടി. അന്താരാഷ്ട്ര പ്രശസ്തയായ യുവവനിത തബലവാദകരായ റംപാ ശിവയും മൃത്യുഞ്ജയ് മുഖര്‍ജിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന തബല, ഓടക്കുഴല്‍ ഹിന്ദുസ്ഥാനി സംഗീത കച്ചേരി മൂന്നാം ദിവസം അരങ്ങേറും. നാലാം ദിവസം പ്രശസ്ത ഓടക്കുഴല്‍ വാദകനായ ബി.വി. ബാലസായിയുടെ നേതൃത്വത്തില്‍ വയലിന്‍, സിതാര്‍, കീബോര്‍ഡ്, മൃദംഗം, തബല എന്നീ സംഗീതോപകരണങ്ങളിലെ പ്രശസ്തര്‍ അവതരിപ്പിക്കുന്ന മൂഡ്‌സ് ഓഫ് ബാംബു എന്ന ശാസ്ത്രീയ ഫ്യൂഷന്‍ സംഗീതം നടക്കും. സമാപനദിവസമായ 19ന് ഹരിഹരന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ. സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം കേരളത്തിലെ വളര്‍ന്നുവരുന്ന യുവതലമുറയിലെ സംഗീതജ്ഞര്‍ക്കും അവസരം നല്‍കുന്നതിെൻറ ഭാഗമായി സംഗീതം ഐച്ഛികമായി പഠിക്കുകയും ജീവനോപാധിയായി തെരഞ്ഞെടുക്കുകയും ചെയ്ത യുവ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. കോട്ടയം പൊന്‍കുന്നം സ്വദേശിയായ സൂരജ് ലാല്‍ 16നും തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ ബി. കൃഷ്ണ 17നും സംഗീതക്കച്ചേരി അവതരിപ്പിക്കും. കൊട്ടാരക്കര സ്വദേശി വിനായക് ഗോപാലിെൻറ നാദസ്വര കച്ചേരി 18നും കലാമണ്ഡലം പൂര്‍വവിദ്യാർഥികള്‍ അവതരിപ്പിക്കുന്ന മിഴാവ് മേളം സമാപനദിവസവും നടക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.