ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കാമ്പസുകളിൽനിന്ന്​ തുടച്ചുനീക്കണം -മന്ത്രി എം.എം. മണി

തിരുവനന്തപുരം: കാമ്പസുകളിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ പ്രതിരോധിക്കണമെന്ന് മന്ത്രി എം.എം. മണി. തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ എസ്.എഫ്.െഎ സംഘടിപ്പിച്ച പഠനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.െഎ ന്യൂനപക്ഷ വർഗീയതയുടെ പ്രചാരകരാകുേമ്പാൾ ആർ.എസ്.എസും സംഘ്പരിവാർ ശക്തികളും ഭൂരിപക്ഷ വർഗീയത പ്രചരിപ്പിക്കുന്നു. രണ്ട് വർഗീയതകളെയും ഒരുപോലെ എതിർക്കണം. കാമ്പസുകളിൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എസ്.എഫ്.െഎ ജാഗ്രത കാട്ടണം. ഭൂരിപക്ഷ വർഗീയതയാണ് കൂടുതൽ അപകടകരം. അതിനെ ഫലപ്രദമായി ചെറുക്കാൻ ന്യൂനപക്ഷ വർഗീയതക്കെതിരെയും പോരാടണം. എറണാകുളം മഹാരാജാസ് കോളജിലേത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, യുവജന േക്ഷമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, പ്രസന്നകുമാർ, സുജിത്, സംഗീത് തുടങ്ങിയവർ സംസാരിച്ചു. ൈതക്കാട് മോഡൽ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.