തിരുവനന്തപുരം: പാര്‍വതീപുത്തനാര്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തി. തിരുവനന്തപുരം വിമാനത്താവളത്തിെൻറ അന്താരാഷ്ട്ര ടെര്‍മിനലിന് സമീപത്തെ പ്രവൃത്തികളാണ് മുഖ്യമന്ത്രി വീക്ഷിച്ചത്. മന്ത്രിമാരായ മാത്യു ടി. തോമസ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ദേശീയ ജലപാതയുടെ ഭാഗമായാണ് പാര്‍വതീപുത്തനാർ ശുദ്ധീകരിക്കുന്നത്. കോവളം മുതല്‍ കാസര്‍കോട് വരെ 600 കിലോമീറ്ററാണ് ദേശീയ ജലപാത. ആദ്യഘട്ടം പാര്‍വതീപുത്തനാറിലെ പോളയും മാലിന്യവുമാണ് നീക്കംചെയ്യുന്നത്. മാലിന്യം പൂര്‍ണമായി നീക്കുന്നതോടെ തിരുവനന്തപുരത്തിെൻറ ടൂറിസം സാധ്യതകള്‍ വർധിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആറിലെ ജലമൊഴുക്ക് സാധ്യമാക്കുകയാണ് ആദ്യലക്ഷ്യം. തുടര്‍ന്ന് മാലിന്യമെത്തുന്ന സ്രോതസ്സുകള്‍ കണ്ടെത്തി തടയും. ജലപാത നിര്‍മാണത്തിന് കേന്ദ്രസഹായം തേടി. കേന്ദ്രമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്. വര്‍ക്കല തുരങ്കത്തിലൂടെ ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ ജലവിഭവ വകുപ്പ് സംവിധാനം ഒരുക്കും. പാര്‍വതീപുത്തനാറില്‍ കക്കൂസ് മാലിന്യം എത്തുന്നത് തടയാന്‍ പ്രായോഗികപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.