തിരുവനന്തപുരം: കരാറുകാരില്‍നിന്ന് പണം പിരിക്കില്ലെന്ന് പാര്‍ട്ടികൾ തീരുമാനമെടുക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഗ്രതയില്ലാതെ സംസ്ഥാനത്ത് ജി.എസ്.ടി നടപ്പാക്കിയതിെൻറ ദുരിതം കരാറുകാരും അനുഭവിക്കുന്നുണ്ട്. കരാറുകാരെ വിഷമിപ്പിക്കില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോഴും ദ്രോഹിക്കുന്ന നടപടികളാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ പങ്കാളിത്തത്തോടെ ബില്‍ തുകകള്‍ ലഭ്യമാക്കുക, വാറ്റില്‍നിന്ന് ജി.എസ്.ടിയിലേക്ക് മാറ്റിയ പ്രവൃത്തികള്‍ക്ക് നഷ്ടപരിഹാരം നൽകുക, ചെറുകിട കരാറുകാരുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക, പ്രൈസ് സോഫ്റ്റ്വെയര്‍ പൂർണമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പ്രസിഡൻറ് വര്‍ഗീസ് കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.