കശുവണ്ടി മേഖലയിൽ പരാജയമായ മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി​വെക്കണം

കൊല്ലം: മന്ത്രിയായി അധികാരത്തിലെത്തി രണ്ടുവർഷം കഴിഞ്ഞിട്ടും കശുവണ്ടിത്തൊഴിലാളികളെ സംരക്ഷിക്കാത്ത മന്ത്രി മേഴ്സിക്കുട്ടിയമ്മ പരസ്യമായി മാപ്പ് പറഞ്ഞ് രാജിെവക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് അടച്ചിട്ടിരുന്ന എത്ര ഫാക്ടറികൾ തുറക്കുവാൻ കഴിഞ്ഞു എന്ന് മന്ത്രി വ്യക്തമാക്കണം. ചില സ്വകാര്യ മുതലാളിമാരുടെ ഓഫിസിന് മുന്നിലും ഫാക്ടറികൾക്ക് മുന്നിലും സമരനാടകം നടത്തി പിരിഞ്ഞതല്ലാതെ മേഖലയിൽ ഒന്നും ചെയ്യാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഐ.എൻ.ടി.യു.സി രൂപവത്കരിച്ച കർമസേന അംഗങ്ങളുടെ യോഗം ആഗസ്റ്റിൽ കൊല്ലത്ത് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ. അഴകേശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, വടക്കേവിള ശശി, എ.കെ ഹഫീസ്, യൂസഫ്കുഞ്ഞ്, അബ്ദുൽ റഹുമാൻ, നാസറുദ്ദീൻ, കാഞ്ഞിരവിള അജയകുമാർ, കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, അയത്തിൽ തങ്കപ്പൻ, സുഗതകുമാരി, കുളത്തുപ്പുഴ സലീം, സുഭാഷ് കലവറ, സുരേഷ്കുമാർ ബാബു, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.