വള്ളം മറിഞ്ഞ്​ കടലിലക​െപ്പട്ട 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

നീണ്ടകര: . മൂന്നുപേർക്ക് പരിേക്കറ്റു. നീണ്ടകര പുത്തൻതുറ ഭാഗത്ത് ബുധനാഴ്ച രാവിലെ 7.30 ഒാടെയായിരുന്നു അപകടം. ഇവരെ മറൈൻ എൻഫോഴ്സ്മ​െൻറ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് രക്ഷെപ്പടുത്തുകയായിരുന്നു. പരിക്കേറ്റ പുത്തൻതുറ സ്വദേശികളായ ദിലീപൻ (60), ധാരാണീധരൻ (55), ഷിനു (38) എന്നിവരെ നീണ്ടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻതുറ സ്വദേശി ദിലീപ​െൻറ 'മംഗോളിയ' വള്ളമാണ് മറിഞ്ഞത്. വള്ളം നീണ്ടകര ഹാർബറിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.