പൊലീസ്​ ഓഫിസേഴ്‌സ് അസോ: തെരഞ്ഞെടുപ്പിനു​ മു​േമ്പ എൽ.ഡി.എഫിന്​ മേൽക്കൈ

തിരുവനന്തപുരം: കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനു മുേമ്പ എൽ.ഡി.എഫ് അനുകൂലികളായ നിലവിലെ ഭരണസമിതിക്ക് മേൽക്കൈ. 2018-20 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാനുള്ള സമയം ബുധനാഴ്ച കഴിഞ്ഞപ്പോഴേക്കും പല സീറ്റിലും എതിരില്ല. പലയിടങ്ങളിലും പത്രിക സമർപ്പിക്കാൻ അവസരം നൽകിയില്ലെന്ന ആക്ഷേപവുമുണ്ട്. 19 പൊലീസ് ജില്ല, ഏഴ് ആംഡ് പൊലീസ് ബറ്റാലിയൻ, കേരള പൊലീസ് അക്കാദമി, ആർ.ആർ.എഫ് ബറ്റാലിയൻ, ടെലികമ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടെ 29 ജില്ല കമ്മിറ്റികളാണ് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനുള്ളത്. 13 ജില്ല കമ്മിറ്റി പൂർണമായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സംസ്ഥാന ഭാരവാഹികളെല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂമിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.എസ്. ഔസേപ്പ് (ഇടുക്കി), വൈസ് പ്രസിഡൻറുമായ കെ.പി. ഭാസ്‌കരൻ (കോഴിക്കോട് റൂറൽ), കെ.ജി. പ്രകാശ് കുമാർ (കണ്ണൂർ), സംസ്ഥാന ജോയൻറ് സെക്രട്ടറിമാരായ ആർ. പ്രശാന്ത് (തിരുവനന്തപുരം സിറ്റി), പ്രേംജി കെ. നായർ (കോട്ടയം), ടി. ബാബു (കെ.എ.പി നാല് ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.