കുണ്ടറ: വർഷത്തിൽ പകുതിയിലധികവും വേലിയേറ്റ ദുരിതം അനുഭവപ്പെടുന്ന മൺറോതുരുത്തിനെ സംരക്ഷിക്കാനും വേലിയേറ്റ തീവ്രത കുറക്കാനുമായി കണ്ടൽ കാടുകളുടെ കവചം ഒരുങ്ങുന്നു. കാലാവസ്ഥവ്യതിയാനം മൂലമുള്ള ദുരിതം ലഘൂകരിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ 11,000 കണ്ടൽ തൈകൾ നടും. ഇതിനായി കണ്ടൽതൈകൾ വളർത്താൻ ആരംഭിച്ചിട്ടുണ്ട്. കടൽനിരപ്പുയരുമ്പോൾ ഉണ്ടാകുന്ന വേലിയേറ്റത്തെ തടഞ്ഞുനിർത്താൻ കണ്ടൽ കാടുകൾക്ക് കഴിയുമെന്ന ശാസ്ത്രജ്ഞരുടെ നിർദേശപ്രകാരമാണ് പുതിയ പദ്ധതി. 20 വർഷം പ്രായമായ കണ്ടലുകൾ കാർബൺ മൂലകത്തെ മണ്ണിനടിയിൽ ശേഖരിക്കുന്നതിനാൽ ഹരിതഗൃഹപ്രഭാവത്തിെൻറ ദുരിതം ലഘൂകരിക്കാൻ കഴിയും. 60 മുതൽ 80 വരെ ഹരിത പ്രതലം നൽകുന്ന കണ്ടൽ ചെടികൾ മറ്റു ചെടികളെ അപേക്ഷിച്ച് 32 ശതമാനം അധികം കാർബൺ ആഗിരണം ചെയ്യും. ഒരു ഹെക്ടർ കണ്ടൽകാടിന് രണ്ട് മീറ്റർ ആഴത്തിൽ 1400 ടൺ കാർബൺ സംഭരിക്കാനുള്ള ശേഷിയുമുണ്ട്. പഞ്ചായത്തിലെ പെരിങ്ങാലം കിടപ്രം വാർഡുകളിലാണ് കണ്ടൽ തൈകൾ ഒരുങ്ങുന്നത്. റൈസോഫോറ മുെക്രാണേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കണ്ടലുകളുടെ തൈകളാണ് നടുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 32 തൊഴിലാളികളുടെ നേതൃത്വത്തിൽ നാല് യൂനിറ്റുകളായാണ് പ്രവർത്തനം. കൊച്ചിയിലെ ഫിഷറീസ് സർവകലാശാല, ആയിരംതെങ്ങ് കണ്ടൽ നഴ്സറി എന്നീ കേന്ദ്രങ്ങളിൽ പ്രസിഡൻറ് ബിനു കരുണാകരെൻറ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും കുടുബശ്രീ പ്രവർത്തകരും സന്ദർശനം നടത്തി പരിശീലനം നേടിയിരുന്നു. പഞ്ചായത്തിെൻറ ആകെ വിസ്തൃതിയിൽ മൂന്നിൽ ഒരു ഭാഗമാണ് കരയായിട്ടുള്ളത്. ഈ കരഭാഗത്തിന് ചുറ്റും ഹരിത'കച്ച' ഒരുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.