ഇ.എസ്.ഐ ആശുപത്രിയെ മികച്ച സൂപ്പർ സ്പെഷാലിറ്റി ആയി ഉയർത്തും

കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയെ 300 കിടക്കകളുള്ള ഒന്നാംകിട സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആശുപത്രിയിലെ ഓട്ടോമാറ്റിക് ലോൺട്രിയും പുതുതായി നിർമിച്ച ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ നിലവിലെ കെട്ടിടത്തിന് മുകളിൽ രണ്ടുനില നിർമിക്കാനുള്ള രൂപകൽപനയും എസ്റ്റിമേറ്റും തയാറാക്കുകയാണ്. ഓങ്കോളജി ഉൾെപ്പടെ ആറ് സൂപ്പർ സ്പെഷാലിറ്റി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 300 കിടക്കകളുള്ള ആശുപത്രിയാകുന്നതോടെ കൂടുതൽ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കും. ഡിജിറ്റൽ എക്സ്റേയുടെ പ്രവർത്തനം ഇൗമാസം ആരംഭിക്കും. എം.ആർ.ഐ സ്കാൻ ഉൾെപ്പടെ രോഗനിർണയത്തിനാവശ്യമായ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. നിലവിലെ അർഹത മാനദണ്ഡം 186 ദിവസമായി ഉയർത്തുകയും രണ്ടുവർഷത്തിൽ നാല് വിഹിത കാലയളവിലായി 156 ദിവസത്തെ അംശാദായം അടയ്ക്കണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്താമെന്നും കേന്ദ്ര തൊഴിൽ മന്ത്രി ഉറപ്പുനൽകിയതായി എം.പി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കരൺസിങ് സോളങ്കി, ഇ.എസ്.ഐ ബോർഡ് അംഗം രാധാകൃഷ്ണൻ, കൗൺസിലർ രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തനൂജ, സുരേഷ്ബാബു, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.