തിരുവനന്തപുരം: ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിെൻറ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ദില്ലി ലെഫ്റ്റനൻറ് ഗവർണർക്ക് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ െബഞ്ചിെൻറ നിർണായക വിധി മൂന്ന് വർഷമായി ഗവർണർ തുടരുന്ന ഭരണഘടനാവിരുദ്ധ നടപടികൾക്കുള്ള തിരിച്ചടിയാണെന്ന് ആം ആദ്മി പാർട്ടി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിെൻറ അധികാരത്തിൽ കടന്നുകയറി തടസ്സങ്ങൾ സൃഷ്ടിക്കാൻ ഗവർണർക്കധികാരമില്ല. ഉദ്യോഗസ്ഥരുടെ മേൽ സർക്കാറിനുള്ള അധികാരം തിരിച്ചുകിട്ടുന്നതോടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ആം ആദ്മി സർക്കാറിന് കഴിയുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.