സുപ്രീംകോടതി വിധി കേന്ദ്ര സർക്കാറിനേറ്റ തിരിച്ചടി -ചെന്നിത്തല

തിരുവനന്തപുരം: ജനാധിപത്യമൂല്യങ്ങളെ പാടെ തമസ്കരിച്ച് കുതന്ത്രങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള മോദി സർക്കാറി​െൻറ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി ലെഫ്റ്റനൻറ് ഗവർണർക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടന പ്രകാരം കേന്ദ്ര സർക്കാറിന് ഡൽഹിയിലെ ക്രമസമാധാനപാലനം, ഭൂമി, പൊലീസ് എന്നിവയുടെ അധികാരം നൽകിയിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാന സർക്കാറി​െൻറ പരിധിയിൽവരുന്ന അധികാരങ്ങളെ തങ്ങളുടെ ആശ്രിതരായ ലെഫ്റ്റനൻറ് ഗവർണറെ ഉപയോഗിച്ച് കൈയടക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ഡൽഹിയിൽ നടത്തിക്കൊണ്ടിരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനൻറ് ഗവർണറും ഇനി പരസ്പരമുള്ള ഏറ്റമുട്ടലുകൾ അവസാനിപ്പിച്ച് ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.