തിരുവനന്തപുരം: കലാലയങ്ങളിൽ ആസൂത്രിത അക്രമം നടത്തുന്ന മതതീവ്രവാദ സംഘടനകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കാണ് എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും നേതൃത്വം നൽകുന്നത്. കാമ്പസ് ഫ്രണ്ട് നടത്തിയ അരുംകൊലയെ തുടർന്നുണ്ടായ ചർച്ചകളിൽനിന്ന് സമൂഹത്തിെൻറ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് കെ.എസ്.യു ഉൾപ്പെടെ വിദ്യാർഥി സംഘടനകൾ നടത്തിയതെന്നും സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.