കൊട്ടിയം: കുളപ്പാടം കേന്ദ്രമാക്കി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് പ്രവർത്തനങ്ങൾ തുടങ്ങി. കുളപ്പാടം മഞ്ഞക്കരക്കടുത്ത് സ്റ്റേഷന് വേണ്ടി വാടകകെട്ടിടം എടുത്തതായാണ് വിവരം. പൊലീസ് സ്റ്റേഷൻ ആരംഭിക്കുമ്പോൾ കണ്ണനല്ലൂർ പൊലീസ് ഔട്ട്പോസ്റ്റ് നിലനിർത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സാധാരണയായി ഔട്ട് പോസ്റ്റിെൻറ പേരിൽ പൊലീസ് സ്റ്റേഷൻ ഉണ്ടായാൽ ഔട്ട് പോസ്റ്റുകൾ നിർത്തലാക്കുകയാണ് ചെയ്യുന്നത്. ചാത്തന്നൂർ, കുണ്ടറ പൊലീസ് സ്റ്റേഷനുകൾ വിഭജിച്ചാണ് കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. നെടുമ്പന, കൊറ്റങ്കര, ഇളമ്പള്ളൂർ പഞ്ചായത്തുകളുടെ ഭാഗങ്ങളാണ് സ്റ്റേഷൻ പരിധിയിൽ വരുക. കുണ്ടറ പരിധിയിൽ നിന്നാണ് കൂടുതൽ സ്ഥലങ്ങൾ കണ്ണനല്ലൂർ പരിധിയിലേക്ക് വരിക. പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുണ്ടറ, ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി, കൊട്ടിയം എന്നീ സ്റ്റേഷനുകളിൽ നിന്ന് ഓരോരുത്തരെ വിട്ടുകൊടുക്കുവാനും ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ ക്ഷാമംമൂലം പ്രവർത്തനം തന്നെ താളംതെറ്റുന്ന കൊട്ടിയം സ്റ്റേഷനിൽനിന്ന് ഒരാളെക്കൂടി കണ്ണനല്ലൂരിലേക്ക് മാറ്റുന്നതിൽ പ്രതിഷേധവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.