'ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കണം'

വിതുര: റോഡ് വികസനത്തി​െൻറ ഭാഗമായി കൊപ്പം ജങ്ഷനിൽനിന്ന് പൊളിച്ചുമാറ്റിയ ബസ് കാത്തിരുപ്പുകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ശബ്‌ദ സാംസ്‌കാരികവേദി ആവശ്യപ്പെട്ടു. വേദി അംഗമായിരുന്ന അന്തരിച്ച ജനാർദനൻ കൊക്കോടിനോടുള്ള ആദരസൂചകമായി അദ്ദേഹത്തി​െൻറ പുസ്തകങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കാനും കെ.പി.എ.സിയുടെ നാടകം നടത്താനും തീരുമാനിച്ചു. പ്രസിഡൻറ് ബി.എസ്. നായർ അധ്യക്ഷത വഹിച്ചു. എം.ജി. റോബർട്ട്, പാക്കുളം അയൂബ്, ഇ.പി. ജലാലുദീൻ, വിതുര ജനാർദനൻ, അജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.