കൊട്ടാരക്കര: കൊട്ടാരക്കര നിയോജകമണ്ഡലത്തിലും പവിത്രേശ്വരം പഞ്ചായത്തിലും ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. കെ.എസ്.ആര്‍.ടി.സി പതിവുപോലെ സര്‍വിസ് നടത്തി. സ്വകാര്യ വാഹനങ്ങളും സവാരി നടത്തി. നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കൊട്ടാരക്കര നഗരവും പരിസരപ്രദേശങ്ങളും പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. ക്യാമ്പില്‍നിന്നും മറ്റ് സ്റ്റേഷനുകളില്‍നിന്നുമായി കൂടുതല്‍ പൊലീസിനെ നഗരത്തിലും പരിസരങ്ങളിലും വിന്യസിപ്പിച്ചിരുന്നു .കൊട്ടാരക്കര താലൂക്കില്‍ കലക്ടറുടെ നിരോധനാഞ്ജ നിലനില്‍ക്കുന്നതിനാല്‍ പ്രകടനങ്ങളോ യോഗങ്ങളോ ഒന്നുംതന്നെ ഹർത്താലിെൻറ ഭാഗമായി നടന്നില്ല. ഇറച്ചി വ്യാപാരിയെയും സഹായികളെയും ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി വിഷ്ണുവിെൻറ പുത്തൂരിലെ വീടിനുനേർക്ക് തിങ്കളാഴ്ച ഉച്ചയോടെയാണ് മുഖംമൂടി സംഘം ആക്രമണം ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് കൊട്ടാരക്കര നിയോജക മണ്ഡലത്തിലും പവിത്രേശ്വരത്തും ബി.ജെ.പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. വീടാക്രമിച്ച കേസിലെ പ്രതികളെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.