പുനലൂർ: വനം വകുപ്പിെൻറ സഹകരണത്തോടെ 5000 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുനലൂർ തൊളിക്കോട് കശുമാവ് കർഷക സഹകരണസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രണ്ട് ലക്ഷം ടൺ തോട്ടണ്ടിയെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയണം. ഭൂമിയുള്ളവരെല്ലാം കശുമാവ് തൈ നടണം. വനം വകുപ്പിെൻറ 18000 ഹെക്ടർ സ്ഥലത്ത് അക്കേഷ്യ ഉൾെപ്പടെ തോട്ടങ്ങളാണ്. പകരം കശുമാവ് തോട്ടമൊരുക്കിയാൽ കേരളത്തിന് കശുവണ്ടി വ്യവസായരംഗത്തെ പ്രതിസന്ധി പരിഹരിക്കാം. ഓൺലൈൻ ബുക്കിങ്ങിലൂടെയും കശുമാവ് തൈകൾ നൽകാൻ നടപടി തുടങ്ങി. 13 കോടി രൂപ കശുമാവ് കൃഷിക്കായി വിനിയോഗിക്കുമെന്നും അവർ പറഞ്ഞു. കാഷ്യു ആൻഡ് സ്പൈസസ് വേൾഡിെൻറ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ആദ്യവിൽപന നടത്തി. ബിന്ദു ജയമോഹൻ കാഷ്യു ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. ആദ്യ ഷെയർ ടി.കെ. സുന്ദരേശനിൽനിന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്വീകരിച്ചു. മെഡിക്കൽ ബിരുദ പ്രവേശനം നേടിയ റിയമറിയം ജോർജിനും എം.എസ്സി ബയോടെക്നോളജിക്ക് രണ്ടാം റാങ്ക് നേടിയ ആർ. രുചിതക്കും മന്ത്രിമാർ ഉപഹാരം നൽകി. മികച്ച കശുമാവ് കർഷകരെ സ്പിന്നിങ് മിൽ ചെയർമാൻ ജോർജ് മാത്യു ആദരിച്ചു. കരവാളൂർ പഞ്ചായത്ത് പ്രസിഡൻറ് വി. രാജൻ കശുമാവ് തൈ വിതരണം ചെയ്തു. ക്ഷീരോൽപാദനത്തിന് ദേശീയപുരസ്കാരം കേരളത്തിന് നേടാൻ പദ്ധതികൾ നടപ്പാക്കിയ മന്ത്രി കെ. രാജുവിനെ ഉപഹാരം നൽകി മേഴ്സിക്കുട്ടിയമ്മ അനുമോദിച്ചു. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡൻറ് കെ. ഷംസുദീൻ, ടൈറ്റസ് സെബാസ്റ്റ്യൻ, എസ്. ബിജു, പി. സജി, കെ. രാജശേഖരൻ, എസ്. നൗഷറുദ്ദീൻ, സെക്രട്ടറി ജിജി കെ. ബാബു, വൈസ് പ്രസിഡൻറ് എൻ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനും കശുമാവ് കർഷകരുടെ സംരക്ഷണത്തിനുമാണ് സംഘം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.