പട്ടികജാതി കോളനിയിൽ ദുരിതങ്ങൾ ഏറെ

വെളിയം: പട്ടികജാതി കോളനിയിൽ പരിഹാരമില്ലാതെ ദുരിതങ്ങൾ. കോളനിയിൽനൂറോളം കുടുംബങ്ങളിൽ മിക്കവരും പൊട്ടിപ്പൊളിഞ്ഞ കൂരയിലാണ് താമസിക്കുന്നത്. ഒരുമുറി തോന്നിപ്പിക്കുന്ന കൂരയിൽ നാലും അഞ്ചുംപേരാണ്. കുട്ടികൾക്ക് പഠിക്കാൻ പോലും സൗകര്യങ്ങളില്ല. ആഹാരം പാകം ചെയ്യാനും ബുദ്ധിമുട്ടാണ്. കുളിമുറിയോ ശുചിമുറിയോ ഇല്ലാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു. കോളനിയിൽ പൊതുശ്മശാനമില്ലാത്തത് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പരിഹാരമായി ജില്ല പഞ്ചായത്ത് ഒരു ലക്ഷം രൂപ മൊബൈൽ ശ്മശാനത്തിന് അനുവദിച്ചിരുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം നടന്നില്ല. ഇപ്പോൾ മൊബൈൽ ശ്മശാനം തുരുമ്പെടുത്ത് നശിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.