കുന്നിക്കോട്: റെയില്‍വേ ഗേറ്റ് അടയ്ക്കാനുണ്ടായ കാലതാമസം കാരണം താംബരം എക്സ്പ്രസ് 15 മിനിറ്റ് പിടിച്ചിട്ടു. കൊല്ലം-ചെങ്കോട്ട പാതയില്‍ ചൊവ്വാഴ്ച രാവിലെ 8.40 ഓടെയായിരുന്നു സംഭവം. പത്തനാപുരം-വാളകം ശബരി ബൈപാസിലെ ആവണീശ്വരം റെയില്‍വേ ഗേറ്റാണ് അടയ്ക്കാന്‍ താമസിച്ചത്. താംബരം എക്സ്പ്രസ് പുനലൂര്‍ സ്റ്റേഷന്‍ കഴിഞ്ഞ് നെടുവന്നൂര്‍ ഭാഗം എത്തിയെങ്കിലും വാഹനത്തിരക്കുള്ള ശബരി ബൈപാസിലെ ഗേറ്റ് അടച്ചിരുന്നില്ല. ഇതോടെ സ്‌റ്റേഷനിലേക്ക് പ്രവേശനത്തിന് സിഗ്നല്‍ നല്‍കിയില്ല. തുടർന്ന് ആവണീശ്വരത്തിനും നെടുവന്നൂരിനും ഇടയില്‍ കൈതത്തോടിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടു. 15 മിനിറ്റോളം താംബരം എക്സ്പ്രസ് ഇവിടെ കിടന്നു. പിന്നീട് സ്റ്റേഷനില്‍നിന്ന് അധികൃതര്‍ ഇടപെട്ട് ഗേറ്റ് അടച്ചശേഷമാണ് സർവിസ് പുനരാരംഭിച്ചത്. എന്നാല്‍, ഗേറ്റ് അടയ്ക്കാത്തതിെൻറ കാരണം വ്യക്തമാക്കാൻ റെയില്‍വേ അധികൃതര്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.