ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമായി

ചടയമംഗലം: ഇംഗ്ലീഷ് സുഗമമായി സംസാരിക്കാന്‍ കഴിവുള്ള തലമുറയെ സൃഷ്ടിക്കാന്‍ 'ഹലോ ഇംഗ്ലീഷ്' പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് മൂന്ന് ഭാഷ സംസാരിക്കാൻ കഴിയുന്ന തരത്തിൽ പ്രാവീണ്യമുണ്ടാക്കുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തും. ഏത് വിഷയവും മലയാളത്തിൽ പഠിക്കാൻ കഴിയുമെന്നതാണ് സർക്കാറി​െൻറ വിശ്വാസം. സാംസ്കാരിക വിഷയത്തിലുളള സംവാദം നടക്കുമ്പോഴാണ് ഗുണപരമായ മാറ്റം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഹലോ ഇംഗ്ലീഷ് ജേണല്‍ പതിപ്പ് സര്‍വശിക്ഷാ അഭിയാന്‍ അഡീഷനല്‍ പ്രൊജക്ട് ഡയറക്ടര്‍ അനില ജോര്‍ജിന് നല്‍കി കെ.വി. മോഹൻകുമാർ പ്രകാശനം ചെയ്തു. എസ്.എസ്.എ സ്റ്റേറ്റ് േപ്രാജക്ട് ഡയറക്ടർ എ.പി. കുട്ടികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. റാഫി, ജൂലിയറ്റ് നെൽസൺ, ഇ.എസ്. രമാദേവിയമ്മ, കെ.എസ്. ശ്രീകല, പി. ബാബുക്കുട്ടൻ, എൻ.എസ്. സലീന, അക്കരവിള സജീവ്, കേരളകുമാരി, എസ്. ഷാജി, ആർ. രാജേഷ്, എം. നുജുമുദ്ദീൻ, ജി. മോഹനകുമാരൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.