തിരുവനന്തപുരം: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നിനും ഹജ്ജ് എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണം. മലബാറിലെ ജനങ്ങളുടെ ജീവിതത്തിൽ കോഴിക്കോട് വിമാനത്താവളം ചെലുത്തുന്ന സ്വാധീനം വലുതാണ്. ഇതിനെ നിരാകരിച്ച് കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവരണം. കേരള പ്രവാസി സംഘം നേതൃത്വത്തിൽ ജൂലൈ 10ന് വിമാനത്താവള സംരക്ഷണത്തിനായി രാപകൽ സമരം ആരംഭിക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.