തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി), റീജനൽ ഔട്ട് റീച് ബ്യൂറോ (ആർ.ഒ.ബി) എന്നിവയുടെ കേരള-ലക്ഷദ്വീപ് മേഖല അഡീഷനൽ ഡയറക്ടർ ജനറൽ ഡി. മുരളി മോഹൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനിലെത്തി സന്ദർശിച്ചു. കേന്ദ്ര സർക്കാറിെൻറ വിവിധ വികസന പദ്ധതികൾ സംബന്ധിച്ച വാർത്തകളും വിവരങ്ങളും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും എത്തിക്കുന്നതിൽ പി.ഐ.ബിയും ആർ.ഒ.ബിയും നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ഗവർണറോട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.