സ്പീച്​ തെറപ്പിസ്​റ്റ്​ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്പീച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇൻറര്‍വ്യൂ നടത്തും. അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി ബിരുദവും ആര്‍.സി.ഐ രജിസ്‌ട്രേഷനും ഒാഡിയോ വെര്‍ബല്‍ തെറപ്പിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇൻറര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലി​െൻറ ഓഫിസില്‍ ഹാജരാകണം. കരാര്‍ നിയമനം തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലേക്ക് ഐ.ടി പ്രൊഫഷനല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടൻറ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഈ മാസം ഒമ്പതിന് നന്തന്‍കോട് സ്വരാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങള്‍ക്ക്: www.nregs.kerala.gov.in , www.kerala.gov.in. ഫോണ്‍ : 0471 231385.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.