ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ക്ലബുകള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, വ്യക്തികള്‍ എന്നിവക്ക് ധനസഹായം നല്‍കുന്നതിനായി കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.sportskerala.org ഫോണ്‍: 0471 2326644. ഭൂമിത്ര സേന ക്ലബ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി ബോധവത്കരണവും പ്രോത്സാഹനവും നടപ്പാക്കുന്നതി​െൻറ ഭാഗമായി നടത്തുന്ന ഭൂമിത്ര സേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളജുകള്‍ക്കും ഹയര്‍സെക്കൻഡറി/വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ജൂലൈ 20ന് മുമ്പ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് എന്‍വയണ്‍മ​െൻറ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച്, പളളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം-695024, ഇ-മെയില്‍: bmc.doecc@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃക, മാര്‍ഗനിര്‍ദേശങ്ങള്‍ www.envt.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.