കൊല്ലം: 2013ലെ റെയിൽവേ ബജറ്റിൽ വിഹിതം വകയിരുത്തിയ ചിറ്റുമൂല, മാളിയേക്കൽ റെയിൽവേ മേൽപ്പാലങ്ങൾ ഉടൻ നിർമാണം തുടങ്ങണമെന്ന് കെ.സി. വേണുഗോപാൽ എം.പി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന എം.പിമാരുടെ യോഗത്തിലാണ് നിർമാണത്തിന് സംസ്ഥാനസർക്കാർ അടിയന്തര നടപടി സ്വകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടത്. നിർമാണം വൈകുന്നതിനെതുടർന്ന് തടസ്സങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നെങ്കിലും ഫലം ഉണ്ടായില്ല. മാളിയേക്കൽ ലെവൽ ക്രോസിൽ ഭൂമി ഏറ്റെടുക്കാൻ നടപടികളായെങ്കിലും ചിറ്റുമൂല ലെവൽ ക്രോസിൽ നടപടി തുടങ്ങിയിട്ടില്ല. ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ മേൽപാലങ്ങൾ യാഥാർഥ്യമാക്കാൻ അടിയന്തരനടപടി സർക്കാർ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഖനനത്തെതുടർന്ന് മണ്ണിടിഞ്ഞ് തീരം നഷ്ടമാകുന്നത് ഉൾപ്പെടെയുള്ള പാരിസ്ഥിതിക -സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനായി പലതവണ ഐ.ആർ.ഇയോട് ആവശ്യമുന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. അതിനാൽ ഇനിയും ഖനനത്തിനായി സ്ഥലം അനുവദിക്കുന്നത് അഭികാമ്യമല്ലെന്നും എം.പി യോഗത്തിൽ പറഞ്ഞു. .....must..... അന്തർദേശീയ കോൺഫറൻസിൽ അവതരിപ്പിച്ച മുഖ്യപ്രഭാഷണത്തിന് അംഗീകാരം (ചിത്രം) കൊല്ലം: മേയ് മാസത്തിൽ സിംഗപ്പൂരിൽനടന്ന കോസ്റ്റൽ സോൺസ് കോൺഗ്രസിൽ മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനും കൊല്ലം എസ്.എൻ കോളജിലെ സുവോളജി വകുപ്പ് മേധാവിയുമായ ഡോ. സൈനുദ്ദീൻ പട്ടാഴിക്ക് അംഗീകാരം ലഭിച്ചു. മികച്ച മുഖ്യപ്രഭാഷകനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.