കനത്ത വില നൽകേണ്ടിവരുമെന്ന്​ ഹസൻ

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സെക്രേട്ടറിയറ്റിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെ അദ്ദേഹം അപലപിച്ചു. കെ.എസ്.യു ചോരച്ചാലുകള്‍ നീന്തിക്കടന്നാണ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചത്. കൊടിയ മര്‍ദനമുറകളിലൂടെ കെ.എസ്.യു പ്രവര്‍ത്തകരുടെ വീര്യം തല്ലിക്കെടുത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതുെന്നങ്കില്‍ അത് വിലപ്പോകില്ല. ജസ്‌നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് കുറക്കുക, നീറ്റ് പ്രവേശനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കേരള യൂനിവേഴ്‌സിറ്റി വി.സി/പി.വി.സി നിയമനം ഉടന്‍ നടത്തുക എന്നിവയാണ് കെ.എസ്.യു ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇവ കേരളത്തിലെ വിദ്യാര്‍ഥികളുടെ പൊതുവികാരമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.