ബൈപാസ് നിർമാണത്തിലെ അപാകതകൾ കോവളം ജങ്​ഷനിൽ നാട്ടുകാർ റോഡുപരോധിച്ചു

കോവളം: കോവളം ബൈപാസിൽ അപകടത്തെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതി​െൻറ അടിസ്ഥാനത്തിൽ ബൈപാസ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും വിവിധരാഷ്ട്രീയ കക്ഷിനേതാക്കളും കോവളം ജങ്ഷനിൽ റോഡുപരോധിച്ചു. കോവളം മുതൽ മുക്കോലവരെ സർവിസ് റോഡുകൾ നിർമിക്കുക, ആർ.കെ.എൻ റോഡ് പുനർനിർമിക്കുക, പുരാതനമായ പോറോഡ് കുളം പുനഃസ്ഥാപിക്കുക, മുക്കോല ജലവിതരണ പദ്ധതിയുടെ പൈപ്പ്ലൈൻ ബൈപാസ് റോഡിലെ \B \Bഡെക്ടിലൂടെ\B \Bകൊണ്ടുപോകാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബഹുജന പങ്കാളിത്തത്തോടെ കോവളം ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് റോഡ് ഉപരോധിച്ചത്. രാവിലെ ഒമ്പതു മുതൽ തുടങ്ങിയ സമരത്തിൽ കടുത്ത വെയിലിനെയും വകവെക്കാതെ സ്ത്രീകൾ ഉൾപ്പെടെ ജനം റോഡിൽ കുത്തിയിരുന്നു. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. എം. വിൻെസൻറ് എം.എൽ.എ, വിവിധ കക്ഷി നേതാക്കളായ പി. രാജേന്ദ്രകുമാർ, വെങ്ങാനൂർ സതീഷ്, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.എസ്. ശ്രീകല, ജില്ല പഞ്ചായത്ത് അംഗം ലതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാഭായി, പഞ്ചായത്ത് അംഗങ്ങളായ ആർ.എസ്. ശ്രീകുമാർ, ലാലൻ, ബിബിൻ, ശാലിനി, വിവിധ പാർട്ടി നേതാക്കളായ വെങ്ങാനൂർ മോഹൻ, വെങ്ങാനൂർ ബ്രൈറ്റ്, മുജീബ് റഹ്മാൻ, ഉച്ചക്കട സുരേഷ്, കോവളം ബാബു, രാധാകൃഷ്ണൻ, എൻ.എസ്. നുസൂർ, സിസിലിപുരം ജയകുമാർ, മുട്ടയ്ക്കാട് വേണുഗോപാൽ തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ എ.ഡി.എം വിനോദ്, ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ വെങ്കിടേഷ്, ഫോർട്ട് എ.സി ജെ.കെ. ദിനിൽ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. ബൈപാസിൽ അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തു. ആവശ്യങ്ങൾ കലക്ടറുടെ ചേംബറിൽ ചർച്ച ചെയ്ത് പരിഹാര നടപടികൾ ഉണ്ടാക്കാമെന്ന ഉറപ്പിൽ ഉച്ചക്ക് ഒന്നോടെ ഉപരോധസമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.